Yoga Day

വിദ്യാര്‍ത്ഥികള്‍ യോഗ പരിശീലിച്ചു
ജൂണ്‍ 21 >> അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്തൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ യോഗ അഭ്യസിച്ചു. ചേതന യോഗ ജില്ലാ സെക്രട്ടറി ഡോ.കെ.രാജ ഗോപാലന്‍ പരിശീലനവും  ബോധവല്‍ക്കരണ ക്ലാസും നല്കി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ. പി.ദിലീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഡയരക്ടര്‍ ശ്രീ.പി.ആര്‍ വിനീഷ് കുമാര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment