Vayana dinam

സ്കൂള്‍ ലൈബ്രറിക്ക് കരുത്ത് പകര്‍ന്ന് വായനാ ദിനാചരണം
ജൂണ്‍ 19 >> വായനാ ദിനത്തേടനുബന്ധിച്ച് ഹയര്‍ സെക്കന്ററി വിഭാഗം ലൈബ്രറിയിലേക്ക് ഒരു കുട്ടി ഒരു പുസ്തകമെങ്കിലും സംഭാവന ചെയ്യുന്ന " പുസ്തക വര്‍ഷം " പരിപാടി   സംഘടിപ്പിച്ചു. എന്‍.എസ്.എസ് , വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. പ്രശസ്ത നാടക കൃത്ത് ശ്രീ. ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷനായിരുന്നു. നാടക സംവീധായകനും ചിത്രകാരനുമായ ശ്രീ. പൌര്‍ണ്ണമി ശങ്കര്‍, നാടക പ്രവര്‍ത്തകന്‍ ശ്രീ. പ്രമോദ് മേമുണ്ട, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.സി.വിനോദ്കുമാര്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.ദിലീപ് കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഡയരക്ടര്‍ ശ്രീ.പി.ആര്‍.വിനീഷ് കുമാര്‍, സ്കൂള്‍ വിദ്യാരംഗം കണ്‍വീനര് ശ്രീമതി.പി.പി.ഇന്ദിര എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്‌മി, അക്ഷയ, അശ്വിന്‍ പ്രകാശ്  എന്നിവര്‍ വിവിധ പുസ്തകങ്ങളുടെ നിരൂപണങ്ങള്‍ അവതരിപ്പിച്ചു. വിവിധ ക്ലാസുകള്‍ തയ്യാറാക്കിയ മാഗസിനുകളുടെ പ്രകാശനം ശ്രീ. പ്രമോദ് മേമുണ്ട നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ അഭിനവ്. കെ നന്ദിയും അനുശ്രീ .ടി നന്ദിയും പറഞ്ഞു.




No comments:

Post a Comment