Teachers day

അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു
സപ്തംബര്‍ 5 >>ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനത്തേടനുബന്ധിച്ച്  നടത്തി വരുന്ന അധ്യാപക ദിനാഘോഷം സ്കൂളില്‍ സമുചിതമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വച്ച് പൂര്‍വ്വകാല അധ്യാപക ശ്രേഷ്ഠരെ ആദരിച്ചായിരുന്നു അധ്യാപക ദിനം ആഘോഷിച്ചത്. സ്കൂളിലെ മുന്‍കാല അധ്യാപകരില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തിത്വമായ ശ്രീ.പി.രാഘവന്‍ മാസ്റ്റര്‍, മയ്യില്‍ സ്കൂളിന്റെ ഇന്നത്തെ ഉയര്‍ച്ചക്ക് അടിത്തറയിട്ട ശ്രീ.കെ.സി.ഗോവിന്ദന്‍ മാസ്റ്റര്‍, മികച്ച അധ്യാപകനും സംസ്ഥാന അധ്യാപക ജേതാവും മയ്യിലിന്റെ സാംസ്കാരികമണ്ഡലത്തിലെ നിറ സാന്നിദ്ധ്യവുമായ ശ്രീ. എം.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നീ പൂര്‍വ്വ അധ്യാപകരെയാണ് ആദരിച്ചത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.പവിത്രന്‍ മൂന്നു പേര്‍ക്കും ഷാളുകളണിയിച്ച് ആദരിച്ച് ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാദേവി അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പൂര്‍വ്വ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അധ്യാപകദിന ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മികച്ച ജീവിത ശൈലി എങ്ങനെ ആര്ജ്ജിക്കാം എന്ന വിഷയത്തെ അധികരിച്ചും ശ്രീ.എം.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീലയും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അധ്യാപക ദിനത്തില്‍ സ്കൂളില്‍ എത്തിച്ചേരുകയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മികവിലേക്കുള്ള സന്ദേശങ്ങള്‍ നല്കുകയും ചെയ്ത അധ്യാപക ശ്രേഷ്ഠര്‍ക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ നന്ദി പറഞ്ഞു.


No comments:

Post a Comment