SRG Meeting Aug4

എസ്.ആര്‍.ജി യോഗം ചേര്‍ന്നു
ആഗസ്ത് 4 >> ഹൈസ്കൂള്‍, യു.പി.വിഭാഗം സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെ ഒരു യോഗം ഉച്ചക്ക് 1.30 ന് മള്‍ട്ടിമീഡിയ ക്ലാസ് റൂമില്‍ ചേര്‍ന്നു.  യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ് ശ്രീമതി എം.സി.ഷീല അധ്യക്ഷം വഹിച്ചു. ഹൈസ്കൂള്‍ വിഭാഗം എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.കെ.കെ.വിനോദ്കുമാര്‍, പ്രൈമറി വിഭാഗം  എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ.കെ.സി പത്മനാഭന്‍ എന്നിവര്‍ ഈ വര്‍ഷം ഇതുവരെ നടന്ന അക്കാദമി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ സബ്ജക്ട് കൗണ്‍സില്‍, ക്ലബ്ബ് കണ്‍വീനര്‍മാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. അക്കാദമിക രംഗം മെച്ചപ്പെടുത്തുന്നതിനും നിലവാരം ഉയര്‍ത്തുന്നതുനുമുള്ള രൂപരേഖകളുണ്ടാക്കി യോഗം അവസാനിച്ചു.

No comments:

Post a Comment