Sent off

 ഉഷാനന്ദിനി ടീച്ചര്‍ക്ക് വികാര നിര്‍ഭര യാത്രയയപ്പ് നല്കി
നവംബര്‍ 21 >> മയ്യില്‍ ഗവ.ഹയര്‍ സെക്കന്ററിയില്‍ നിന്നും പിണറായി ഗവ.ഹയര്‍ സെക്കന്ററിയിലേക്ക് സ്ഥലം മാറിപ്പോയ പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനിക്ക് സഹാധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ യും ചേര്‍ന്ന് വികാര നിര്‍ഭര യാത്രയയപ്പ് നല്കി. നാലു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷമാണ് പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി സ്ഥലം മാറിപ്പോകുന്നത്. സ്റ്റാഫ് കൗണ്‍സില്‍  നല്കിയ യാത്രയയപ്പ് യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, ഹയര്‍സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ് കുമാര്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പത്മനാഭന്‍  മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.പി.വി.സതീശന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പുതുതായി ചുവതലയേറ്റ പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍.എം.കെ നന്ദി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, വൈസ് പ്രസിഡണ്ട് ശ്രീ.വി.ദേവദാസന്‍ എന്നിവരും യാത്രയയക്കുന്ന ചടങ്ങില്‍ സന്നിഹതരായിരുന്നു.








No comments:

Post a Comment