School Parliament

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
സപ്തംബര്‍ 20 >> 2017-18 അധ്യന വര്‍ഷത്തെ മുഴുവന്‍ ക്ലാസ് ലീഡര്‍മാര്‍ ഉള്‍പ്പെടുന്ന  സ്കൂള്‍ പാര്‍ലമെന്റിനെയും പാര്‍ലമെന്റ് ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വിവിധ ക്ലാസുകളില്‍ നിന്ന് തെരെഞ്ഞടുക്കപ്പെട്ട ക്ലാസ് ലീഡര്‍മാര്‍ പി.ടി.എ ഹാളില്‍ ഒത്തു ചേര്‍ന്ന് പാര്‍ലമെന്റ് ഭാരവാഹികളെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിസൈഡിങ്ങ് ഓഫീസര്‍മാരായി അധ്യാപകനായ ശ്രീ.കെ.സി.സുനില്‍ നേതൃത്വം വഹിച്ചു. ഭാരവാഹികളായി ചുവടെ പറയുന്നവരെ തെരെഞ്ഞെടുത്തു.
ചെയര്‍മാന്‍ - അഭിമന്യു. കെ
വൈസ് ചെയര്‍മാന്‍ - ഷിംന.പി
സെക്രട്ടറി - അഭിഷേക്.കെ.കെ
ജോയിന്റ് സെക്രട്ടറി - അനുലക്ഷ്‌മി.പി.പി
കലാവേദി സെക്രട്ടറി - ധീരജ്.കെ.കെ
കലാവേദി  ജോയിന്റ് സെക്രട്ടറി - സാനിയമിര്‍സ.പി.പി
കായിക വേദി സെക്രട്ടറി - ആകര്‍ഷ്.വി.പി
കായിക വേദി ജോയിന്റ് സെക്രട്ടറി - ആര്യ. എം.ആര്‍
സാഹിത്യവേദി സെക്രട്ടറി - പ്രത്യുഷ്. പി
സാഹിത്യവേദി ജോയിന്റ് സെക്രട്ടറി - ആശ്രിത.സി.വി.
തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളെയും പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടിക.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ അനുമോദിച്ചു.

1 comment: