Samagra Vidyabhayasam

സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
ഒക്ടോബര്‍ 15>>മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള കമ്മറ്റി രൂപീകരണം നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കമ്മറ്റി രൂപീകരണ ചടങ്ങില്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.നാണു, ബ്ലോക്ക് പ‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.പി.നാസര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.കെ.ഉഷ എന്നിവര്‍ സംസാരിച്ചു. പദ്ധതിയെ കുറിച്ച് പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.പവിത്രന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശ്രീ.കെ.സി പത്മനാഭന്‍ കമ്മറ്റിയുടെ പാനല്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ നന്ദി പറ‍ഞ്ഞു. വികസന സമിതി ഭാരവാഹികള്‍ : ശ്രീ.പി.ബാലന്‍ (ചെയര്‍മാന്‍), ശ്രീ.പി.പവിത്രന്‍ (വൈസ് ചെയര്‍മാന്‍), ശ്രീ.ടി.കെ.ഹരീന്ദ്രന്‍(കണ്‍വീനര്‍), ശ്രീ.കെ.സി.പത്മനാഭന്‍, ശ്രീ.കെ.സി.സുനില്‍ (ജോ.കണ്ഷവീനര്‍മാര്‍), ശ്രീമതി.ആര്‍.ഉഷാനന്ദിനി(ട്രഷറര്‍).

No comments:

Post a Comment