RMSA Lab

സ്കൂളില്‍ ആര്‍.എം.എസ്.എ ലാബ് വരുന്നു
ഫെബ്ര 18 >> രാഷ്ട്രീയ മാധ്യമക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) വക നമ്മുടെ സ്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബ് ഒരുക്കുന്നതിന് ഫണ്ട് അനുവദിച്ചു. സംസ്ഥാനത്തെ നാല് ഹൈസ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്കൂള്‍ ക്ലാസിലെ കുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ലാബ് അനുവദിച്ചത്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇത്തരത്തില്‍ ഓരോ സ്കൂളുകള്‍ തെരെഞ്ഞെടുത്തത്. 50 ലക്ഷം രൂപയാണ് ഇതിനായി ഒരോടിത്തും നീക്കിവെച്ചിരിക്കുന്നത്. എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ രസതന്ത്രം, ഊര്‍ജത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളെ ഫലപ്രദമായി വിനിമയം ചെയ്യുന്ന രീതിയിലായിരിക്കും ലാബ് ഓരുക്കുക. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി
ആര്‍.എം.എസ്.എ ന്റെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.പി.കെ.കൃഷ്ണദാസ് മുഖ്യ പരിശീലകന്‍ ശ്രീ.വി.വി.ശശിധരന്‍, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ചര്‍ച്ച നടത്തി. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, മുന്‍ അധ്യാപകന്‍ ശ്രീ.കെ.സി.ഗോവിന്ദന്‍, , പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.വി.വി.ദേവദാസന്‍, സയന്‍സ് അധ്യാപികയായ ശ്രീമതി.പി.പി.ബിന്ദു എന്നിവര്‍ സംസാരിച്ചു.
 
നിലവിലെ ലാബ്

No comments:

Post a Comment