Retirement

ശ്രീമതി.ഇ.മീനാക്ഷിക്ക് വിരമിക്കല്‍ യാത്രയയപ്പ്
നവംബര്‍ 30>> ദീര്‍ഘകാലത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ഓഫീസ് അറ്റന്ഡന്ഡ് ശ്രീമതി.ഇ.മീനാക്ഷിക്ക് സ്റ്റാഫ് കൗണ്‍സില്‍ വക സ്നേഹോഷ്മള യാത്രയയപ്പ് നല്കി. സ്കൂള്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍  സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍.എം.കെ അധ്യക്ഷം വഹിച്ചു. അധ്യാപകരും അനധ്യാപകരും ആശംശകള്‍ നേര്‍ന്ന് സംസാരിച്ചു. സ്റ്റാഫിന്റെ വക ഉപഹാരവും നല്കി. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ നന്ദി പറഞ്ഞു.


No comments:

Post a Comment