Pravesanolsavam2017-18




പ്രവേശനോത്സവം ഗംഭീരമാക്കി
ജൂണ്‍ 1 >>2017 - 18 അധ്യന വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനത്തിന് ഉത്സവാന്തരീക്ഷത്തില്‍ ആരംഭം കുറിച്ചു. പുതിയ കൂട്ടുകാര്‍ രക്ഷിതാക്കളുമായാണ് സ്കൂളില്‍ എത്തിയത്. പുത്തനുടുപ്പും ബേഗുമായും എത്തിയ കുട്ടികള്‍ക്ക് സ്കൂളിലെത്തിയ ഉടന്‍ തന്നെ പുതിയ പാഠ പുസ്തകങ്ങളും ലഭിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവേശനോത്സവ പരിപാടി പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ. അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശ്രീജിനി, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി കെ.ഉഷ, അധ്യാപകനായ ശ്രീ.കെ.സി.പദ്മനാഭന്‍ എന്നിവര്‍ ആശംശകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.മുരളീധരന്‍ നന്ദി പറഞ്ഞു. കുട്ടികള്‍ക്ക് ലഡു നല്കുകയും ചെയ്തു. 


    

No comments:

Post a Comment