Onam celebretion

ഓണാഘോഷം -മെഗാപൂക്കളമൊരുക്കി
സപ്തംബര്‍ 9 >>ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം  ഓണം - ബക്രീദ് അവധിക്കായ്  സ്കൂള്‍ അടക്കുന്ന ദിവസത്തില്‍ സ്കൂളില്‍ മെഗാ ഓണപ്പൂക്കളും വിപുലമായ ആഘോഷപരിപാടികളും നടന്നു. സകൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് മെഗാപ്പൂക്കളം ഒരുക്കിയത്. ഡ്രോയിംഗ് അധ്യാപകനായ ശ്രീ.ജസ്റ്റിന്‍, പ്രൈമറി അധ്യാപകനായ ശ്രീ.കെ.പി.വിനോദ്കുമാര്‍ എന്നിവരാണ് പൂക്കളത്തിന്റെ ഡിസൈന്‍ ചെയ്തത്. പതിമൂന്ന് മീറ്റര്‍ വ്യാസവും, നൂറ്റി അന്‍പത് ചതുരശ്രമീറ്റര്‍ പരപ്പളവുമുള്ള മെഗാ പൂക്കളത്തിന് ഇരുനൂറ്റി അന്‍പത് കിലോ പൂക്കള്‍ ഉപയോഗിച്ചു. ഒന്‍പത് മണിക്കാരംഭിച്ച പൂക്കളനിര്‍മ്മാണം രണ്ട്മണിക്കൂര്‍ കൊണ്ട് പൂര്‍ത്തയായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ കായിക പരിപാടികളും അരങ്ങേറി. കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍ തുടങ്ങയ മല്‍സരങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഓണപ്പാട്ടുകളും നാടന്‍ പാട്ടുകളും ഒരുക്കി. സ്കൂളില്‍ നിന്ന് പിരിഞ്ഞു പോകുന്ന എട്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വക ഓണം ബക്രീദ് സമ്മാനമായ അഞ്ച് കിലോ സൗജന്യ അരിയും ലഭിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാനന്ദിനി, ഹെഡ്മാശ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.






























No comments:

Post a Comment