Madhu nidhi

മധുനിധി സമാഹരണ പാത്രവിതരണോദ്ഘാടനം
ഒക്ടോബര്‍ 3 >>സ്കൂള്‍ ജെ.ആര്‍.സി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആലംബഹീനരെ സഹായിക്കുന്നതിന് " മധു നിധി " എന്ന പദ്ധതി ആരംഭിച്ചു. മുഴുവന്‍ ജെ.ആര്‍.സി കേഡറ്റുകളുടെയും വീടുകളില്‍ വെക്കുന്ന സമാഹരണ പാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്ന ചെറുതുകകള്‍ സമാഹരിച്ച് ആലംബഹീനരെ സഹായിക്കുന്ന പരിപാടിയാണിത്. മധുനിധി പാത്രവിതരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍ ഉഷാനന്ദിനി നിര്‍വ്വഹിച്ചു. ജെ.ആര്‍.സി കൗണ്‍സിലര്‍ ശ്രീമതി കെ.പി.ശൈലജ സ്വാഗതം പറഞ്ഞു. ജെ.ആര്‍.സി കൗണ്‍സിലര്‍ ഡോ.ഉണ്ണി.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ട് പി.എന്‍.വൈ ഫിനാന്‍സ്,മയ്യില്‍ മാനേജര്‍ ശ്രീമതി സമീറാ ബീഗം, അധ്യാപകരായ ശ്രീ.പി.രഘൂത്തമന്‍, ശ്രീ.എം.കെ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു. മധുനിധി പ്രതിജ്ഞ ജെ.ആര്‍.സി കേഡറ്റ് ആശ്രയ എം.വി ചൊല്ലിക്കൊടുത്തു. ജെ.ആര്‍.സി കേഡറ്റ് ശിശിര നന്ദി പറഞ്ഞു.

No comments:

Post a Comment