Koythulsvam

എന്‍.എസ്.എസ് കൊയ്തൂത്സവം നടത്തി
ഒക്ടോബര്‍ 2 >>ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ നെല്ലു കൊയ്ത് സേവനം നടത്തി. ഒറപ്പൊടി പട്ടുവം വയലിലാണ് സന്നദ്ധ സേവനമായി കൊയ്ത്തുത്സവം നടത്തിയത്. ശ്രീ.പി.ദിനേശന്റെ പാടത്തിലെ വിളഞ്ഞ നെല്ലാണ് വളണ്ടിയര്‍മാര്‍ കൊയ്തെടുത്തത്. രാവിലെ എട്ടു മണിക്കു് തുടങ്ങിയ കൊയ്ത് പതിനൊന്നുമണിവരെ നീണ്ടപ്പോള്‍ ഒരേക്കറോളം വരുന്ന നെല്പാടം കൊയ്ത് കാലിയാക്കി. പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍ ഉഷാനന്ദിനി, എന്‍.എസ്.എസിന് നേതൃത്വം വഹിക്കുന്ന അധ്യാപകരായ ശ്രീ.പി.ദിലീപ് കുമാര്‍, ശ്രീ.കെ.മനോജ്, ശ്രീ.ഷാജി കുണ്ടന്‍, ശ്രീമതി റോജ, ശ്രീമതി.എം.പി.വിപിന എന്നിവര്‍ നേതൃത്വം നല്കി. റിട്ട.കൃഷി ഓഫീസര്‍ ശ്രീ.പി.പി.മുകുന്ദന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് പാടത്തിന്റെ ഉടമകള്‍ നന്ദി പറഞ്ഞു.
 

No comments:

Post a Comment