Haritha Keralam

ഡിസംബര്‍-8 ഹരിത കേരള മിഷന്‍ ദിനം
ഡിസംബര്‍ 8 >> ഹരിത കേരള മിഷന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് വിമുക്ത കേരളം പദ്ധതി സ്കൂളില്‍ നല്ലരീതിയില്‍ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചപ്പോള്‍ അത് വലിയ മാലിന്യ കൂമ്പാരമായി. ഇതിനെ അധികൃതര്‍ പുന സൃഷ്ടിക്കായി കൊണ്ടുപോകും. തലേന്നു തന്നെ കലക്ടര്‍മാരായി തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ക്ലാസും നല്കി. പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍.എം, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഹരിത കേരളം ചുമതലയുള്ള അധ്യാപകന്‍ ശ്രീ.പി.പി.രഘൂത്തമന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അസംബ്ലിക്കു ശേഷം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു. 

No comments:

Post a Comment