Eye donation

നേത്രദാന പക്ഷാചരണം
ആഗസ്ത് 26>>ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി മയ്യില്‍ സി.എച്ച.സി യുടെ സഹകരണത്തേടെ നേത്രദാന ബോധവല്‍ക്കരണ ക്ലാസ് സ്കൂളില്‍ നടന്നു. പരിപാടി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി. എം.സി.ഷീല അധ്യക്ഷം വഹിച്ചു. മയ്യില്‍ സി.എച്ച.സി യിലെ ഓപ്ടോമെട്രിസ്റ്റ് ശ്രീമതി ദീപ.ജെ നേത്രദാന ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഐ.ഇ.ഡി റിസോഴ്സ് അധ്യാപകന്‍ ശ്രീ.എം.കെ.ഹരിദാസ് ആശംസ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ സ്വാഗതവും സ്കൂള്‍ ഹെല്‍ത്ത് നഴ്സ് ശ്രീമതി പ്രസീത.എം.പി നന്ദിയും പറഞ്ഞു. 


No comments:

Post a Comment