CPTA Meeting

സി.പി.ടി.എ യോഗങ്ങള്‍ പൂര്‍ത്തിയായി
ആഗസ്ത് 3 >> ഹൈസ്കൂള്‍, യു.പി.വിഭാഗം ക്ലാസ് പി.ടി.എ യോഗങ്ങള്‍ പൂര്‍ത്തിയായി. ജൂലായ് 23 മുതലാണ് സി,പി.ടി.എ യോഗങ്ങള്‍ ആരംഭിച്ചത്. എല്ലാ ക്ലാസുകളിലും മിഡ് ടേം പരീക്ഷകള്‍ നടത്തുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ടി. എ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്. ക്നാസ് അധ്യാപകര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ് ശ്രീമതി. എം.സി.ഷീല എന്നിവരും ക്ലാസുകളില്‍ സന്ദര്‍ശിച്ച് രക്ഷിതാക്കളോട് കുട്ടികളുടെ പഠനപുരോഗതിയുടെ അഭിപ്രായം ആരാഞ്ഞു. രക്ഷിതാക്കളുടെ പങ്കാളിത്തം തൊണ്ണൂറ് ശതമാനത്തിലേറെ ആയിരുന്നു എന്ന് ഹൈസ്കൂള്‍, പ്രൈമറി എസ്.ആര്‍.ജി കണ്‍വീനര്‍മാരായ ശ്രീ.കെ.കെ.വിനോദ്കുമാര്‍, ശ്രീ.കെ.സി.പത്മനാഭന്‍ എന്നിവര്‍ പറഞ്ഞു. 

No comments:

Post a Comment