Club inauguration

ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
ജൂലൈ 13 >> സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം പി.ടി.എ ഹാളില്‍ വെച്ച് നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രചാരകനും കൊയ്യം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി അധ്യാപകനുമായ ശ്രീ.കെ.രവി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു, ഡെപ്യൂട്ടി എച്ച്.എം ശ്രീമതി എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, അധ്യാപകനായ ശ്രീ.കെ.സി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനായ ശ്രീ.എം.സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.  

No comments:

Post a Comment