Childrens day

 ലോക ശിശുദിനം - സൗഹൃദദിനമായി ആചരിച്ചു.
നവംബര്‍ 21 >> ലോക ശിശുദിനം (നവം.20) സ്കൂള്‍ സൗഹൃദ ക്ലബ്ബ് ,കുട്ടികളോടുള്ള സൗഹൃദത്തിനുള്ള ദിനമായി കണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ലബ്ബംഗങ്ങളുടെ ശിശുദിന സൃഹൃദ കൂട്ടായ്മയും ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത കുട്ടികളുടെ പത്ത് ലൈഫ് സ്കില്ലുകളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ന‌ടന്നു. പരിപാടികളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍.കെ.എം അധ്യക്ഷം വഹിച്ചു. സൗഹൃദ ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി റോജ സ്വാഗതം പറഞ്ഞു. ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.ദിലീപ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലബ്ബംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റുകള്‍ ച്ന്തോദ്ദീപകവും മികച്ചതുമായിരുന്നു. 






No comments:

Post a Comment