National De Worming Day

ദേശീയ വിര വിമുക്ത ദിനം ജില്ലാതലഉദ്ഘാടനം
ആഗസ്ത് 10 >> ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും അംഗന്‍വാടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ശ്രി.കെ.വി.സുമേഷ് പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍.എ.കെ, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ക്ക് നല്കി.ഇരിക്കൂര്‍ ബ്ലോക്ക് പഞ്ടായത്ത് പ്രസിഡണ്ട് ശ്രീ.ടി.വസന്തകുമാരി അധ്യക്ഷത വഹിച്ചു. ദിനാചരണ സന്ദേശം നല്കി ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.കെ.നാരായണ നായ്ക് സംസാരിച്ചു. മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍, ജില്ലാ പ‍ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. കെ.പി.ജയപാലന്‍, ബ്ലോക്ക് പ‍ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി ജോളി കാട്ടുവിള, മയ്യില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.സി.കെ.പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.നാണു, പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്, പ്രിന്‍സിപ്പാള്‍, ഹെഡ്‌മാസ്റ്റര്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 


















No comments:

Post a Comment