PTA General body

പുതിയ പി.ടി.എ കമ്മറ്റി രൂപീകരിച്ചു
ഒക്ടോബര്‍ 15>>മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി സ്കളിന്റെ 2016-17 വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മറ്റിയെയും ഭാരവാഹികളെയും ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. സ്കൂല്‍ ഓ‍ഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോ‍ി യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍ ഉഷാനന്ദിനി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.പവിത്രന്‍ അധ്ക്ഷം വഹിച്ചു. റിപ്പോര്‍ട്ടും വരവ്ചെലവ് കണക്കും സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍ സംസാരിച്ചു. പുതിയ പി.ടി.എ കമ്മറ്റിയെയും ഭാരവാഹികളെയും ജനറല്‍ബോഡി തെരഞ്ഞെടുത്തു. ഭാരവാഹികള്‍ : ശ്രീ.പി.വത്സലന്‍(പ്രസിഡണ്ട്), ശ്രീ. വി.വി.ദേവദാസന്‍ (വൈസ് പ്രസിഡണ്ട്), ശ്രീമതി.ആര്‍‍ഉഷാനന്ദിനി (സെക്രട്ടറി), ശ്രീ.ടി.കെ.ഹരീന്ദ്രന്‍ (ട്രഷറര്‍), ശ്രീ.കെ.പി.സഖറിയ, ശ്രീമതി.എന്‍.വി.ശ്രീജനി, ശ്രീമതി.കെ.പി.രേഷ്മ, ശ്രീ.കെ.ഉഷ, ശ്രീ.പി.പി.സുരേഷ്ബാബു, ശ്രീ.കെ.സി.അനില്‍കുമാര്‍, ശ്രീ.ഗിരീശന്‍.എം, ശ്രീമതി.ഷൈമ.പി.പി, ശ്രീമതി.സജിത.കെ.വി, ശ്രീമതി.എം.സി.ഷീല, ശ്രീ.സി.സി.വിനോദ്കുമാര്‍, ശ്രീ.കെ.സി.പത്മനാഭന്‍, ശ്രീ.പി.കെ.ശൈലജ, ശ്രീ.പി.ദിലീപ് കുമാര്‍, ശ്രീ.പി.സി.ഉണ്ണികൃഷ്ണന്‍, ശ്രീ.കെ.ഷാജി, ശ്രീ.കെ.സി.സുനില്‍ (കമ്മറ്റി അംഗങ്ങള്‍). ഹയര്‍ സെക്കന്ററിയില്‍ പുതിയ സയന്‍സ് ബാച്ച് അനുവദിക്കണമെന്ന പ്രമേയവും യോഗം പാസാക്കി.ശ്രീ.പി.പി.രഘൂത്തമന്‍ പ്രമേയം അവതരിപ്പിച്ചു. പുതിയ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി,വത്സലന്‍ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല നന്ദി പറഞ്ഞു.

No comments:

Post a Comment