MasterPlan

സ്കൂള്‍ പദ്ധതി രേഖ - മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു
ഫെബ്രവരി 17 >>  സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതും ക്രമേണ ചെയ്തു തീര്‍ക്കേണ്ടതുമായ പ്രവര്‍ത്തന പദ്ധതികളുടെ രൂപരേഖ അഥവാ മാസ്റ്റര്‍ പ്ലാന്‍ സ്കൂള്‍ പി.ടി.എ ഹാളില്‍ വെച്ച് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി.വസന്ത കുമാരി പ്രകാശനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞ‌ു. മാസ്റ്റര്‍ പ്ലാനിന്റെ ഉള്ളടക്കം ഹെഡ്മാസ്റ്റര്‍ ശ്രീ.‌ടി.കെ.ഹരീന്ദ്രന്‍ അവതരിപ്പിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ട് പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.വി.വി.ദേവദാസന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി പി.ശ്രീജിനി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ നന്ദി പറഞ്ഞു.


No comments:

Post a Comment