Victory

മികച്ച നേട്ടം കൊയ്തവരെ അനുമോദിച്ചു
നവംബര്‍ 27 >>ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മിന്നുന്ന നേട്ടങ്ങള്‍ കെയ്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു. ടൂള്‍സ് ആനിമേഷന്‍ വര്‍ക്ക് ഷോപ്പില്‍ ദേശീയ തലത്തിലേക്ക തെരെഞ്ഞെടുക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിലാഷ്.കെ.വി, ജില്ലാ തല കായിക മേളയില്‍ നൂറ് മീറ്റര്‍ ഓട്ട മല്‍സരത്തില്‍ റിക്കാര്‍ഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്താം തരം വിദ്യാര്‍ത്ഥി നിധിന്‍രാജ്, സംസ്ഥാന ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി സായയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആര്‍ദ്ര. പി, സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ ഗ്രൂപ്പ് പ്രൊജക്ടില്‍ എ ഗ്രേഡ് നേടിയ അശ്വതി, സൂര്യ.സി എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ്, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിനര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അഭിലാഷ്.കെ.വി, നിധിന്‍ രാജ്, ആര്‍ദ്ര.പി
സൂര്യ.സി, അശ്വതി

No comments:

Post a Comment