Natural Park

ജൈവ വൈവിദ്ധ്യ ഉദ്യാനം തുറന്നു
നവംബര്‍ 27 >>മയ്യില്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ വൈവിദ്യ ഉദ്യാനം ഒൗപചാരികമായി ഉദ്ഘാടനം ചെയ്യപ്പെ‌ട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. സ്കൂള്‍ കാമ്പസില്‍ നൂറ്റി അന്‍പതില്‍ പരം വ്യത്യസ്ത ഇനം മരങ്ങളും സസ്യജാലങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവയുടെ ശാസ്ത്രീയ നാമം ഉള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.വിനീഷ് കുമാര്‍.പി.ആര്‍, അധ്യാപകരായ ശ്രീ.ദിലീപ്കുമാര്‍.പി, ശ്രീ.സി.സി.വിനോദ്കുമാര്‍, ശ്രീ.ഐഡ പോള്‍ എന്നിവര്‍ നേതൃത്വം നല്കി. ഉദ്യാനങ്ങളിലെ സസ്യങ്ങളെ കുറിച്ച് വിശദമായ ഡയറക്ടറി തയ്യാറാക്കിയിട്ടുണ്ട്. വളരെ അപൂര്‍വ്വമായ വയ്യങ്കത, കിളി തീനി പച്ച, ടെന്നീസ് ബോള്‍ ട്രീ എന്നിവ പാര്‍ക്കിന്റെ പ്രത്യേകതയാണ്. എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം പ്രശംസിക്കപ്പെട്ടു.


No comments:

Post a Comment