Old Students Contribution

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായ പ്രവാഹം
ജൂണ്‍ 13 >>സ്കൂളിന്റെ അഭിവൃദ്ധിക്കു വേണ്ടി വിവിധ ബാച്ചുകളിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമുള്ള സഹായങ്ങള്‍ നല്കി മാതൃകയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. 1959 - 60 ബാച്ചിന്റെ 10,000രൂപ വിലയുള്ള പുസ്തകങ്ങള്‍, 1968 - 69 ബാച്ചിന്റെ 1,20,000 രൂപ വിലയുള്ള 200 ഫൈബര്‍ കസേരകള്‍, 1989 - 90 ബാച്ചിന്റെ 25,000 രൂപ വിലയുള്ള നാപ്കിന്‍ വെന്‍ഡിംഗ് മെ‍ഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവയാണ് ഒറ്റ ദിവസം സ്കൂളിന് ഉപഹാരമായി ലഭിച്ചത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഏറ്റുവാങ്ങല്‍ ചടങ്ങില്‍ 68 - 69 ബാച്ചിന്റെ സംഘാടകനും മയ്യില്‍ സര്‍വ്വീസ് സഹകരണബേങ്ക് മുന്‍ സെക്രട്ടറിയുമായ ശ്രീ. സി.ദാമോദരന്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷില്‍ നിന്നും ഏറ്റുവാങ്ങി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റിട്ടയേര്ഡ് ഡി.ഇ.ഒ ശ്രീ.കെ.പി.ബാലകൃഷ്ണന്‍, റിട്ടയേര്‍ഡ് അധ്യാപകരായ ശ്രീ.പി.കെ.ഗോപാലകൃഷ്ണന്‍, ശ്രീ.എകെ.ഗോപാലന്‍ എന്നിവരും, ശ്രീ.ടി.മുരളിയും സംസാരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതവും  ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment