Prathijhna

വിദ്യാര്ത്ഥികള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു
ജനുവരി 27 >> കേരള ഗവണ്‍മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു. പ്രീന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ ചടങ്ങിന് അധ്യക്ഷം വഹിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നടത്തി. വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ കുമാരി നേഹ ചൊല്ലിക്കൊടുത്തു. ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ് കുമാര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല എസ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment