Cyber crime

സൈബര്‍ കുറ്റകൃത്യങ്ങള്‍ - ക്ലാസ് നടത്തി
ഒക്ടോബര്‍ 11 >>  നാഷണല്‍ സര്‍വ്വീസ് സ്കീം സ്കൂള്‍ യൂണിറ്റിന്റെയും മയ്യില്‍ പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും യുവജനതയും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ.രാജേഷ് മലപ്പട്ടം ക്ലാസ് കൈകാര്യം ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ശ്രീ.വിനീഷ് പി.ആര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ അഭിമന്യു നന്ദിയും പറഞ്ഞു. 

No comments:

Post a Comment