Samgra vikasanam

സ്കൂള്‍ സമഗ്ര വികസനം - പി.ടി.എ ഒരുങ്ങി
നവംബര്‍ 17 >> സര്‍ക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്തു കോടി ചെലവില്‍ സ്കൂളിനെ വികസിപ്പിക്കുന്നതിന് പി.ടി.എ പൂര്‍ണ്ണ സജ്ജമായി. ടോക്കണ്‍ മണിയായ ഒരു കോടി അടിയനന്തിരമായും പിരിച്ചെടുക്കുന്നതിന് പി.ടി.എ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ സ്കൂള്‍ വികസനത്തിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. സമഗ്ര വികസന സമിതി കണ്‍വീനര്‍ ശ്രീ.പി.പവിത്രന്‍ ഫണ്ട് സ്വരൂപണത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ സ്കൂള്‍ വികസനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. രക്ഷിതാക്കളും വികസന ആശയങ്ങള്‍ പങ്ക് വെച്ചു. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ആര്‍.ഉഷാനന്ദിനി സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment