Navaprabha

നവപ്രഭ പദ്ധതിക്ക് തുടക്കമായി
ഒക്ടോബര്‍ 19 >> ഒന്‍പതാം തരത്തിലെ പഠന പിന്നോക്കാസ്ഥയുള്ള കുട്ടികളെ മുന്‍നിരയിലേക്കെത്തിക്കുന്നതിനുള്ള പരിപാടിയായ നവപ്രഭക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.പി.നാസര്‍ ഉദ്ഘാടനം ചെയ്തു.  ഒന്‍പതാം തരത്തിലെ തെരെഞ്ഞെടുത്ത നൂറ്റി ഇരുപത് കുട്ടികള്‍ക്കാണ് തുടര്‍ച്ചയായി ഇതു വഴി പരിശീലനം ലഭിക്കുന്നത്. ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. നവ പ്രഭ കോ.ഓര്‍ഡിനേറ്ററായ അധ്യാപിക ശ്രീമതി.‍ ഷീജ പദ്ധതി വിശദീകരിക്കുകയും കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പദ്മനാഭന്‍, സാമൂഹിക ശാസ്ത്രം അധ്യാപകന്‍ ശ്രീ.കെ.സി.സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment