Vidyarangam inauguration

വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം ചെയ്തു
ആഗസ്ത് 1 >> 2016-17 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉള്‍പ്പെടെയുള്ള ഭാ‍ഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ ഹാളില്‍ വെച്ച് നടന്നു. ഹയര്‍ സെക്കന്ററി സ്കൂള്‍ മലയാളം അധ്യാപകനും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ശ്രീ.ഷിജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ ആശ്രിത സ്വാഗതം പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.കെ.കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ  കലാപരിപാടികളും അരങ്ങേറി. പത്താം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ റഫീക്ക് അഹമ്മദിന്റെ 'അമ്മത്തൊട്ടില്‍ ' എന്ന കവിതക്ക് കുട്ടികള്‍ ദൃശ്യ, ശ്രവ്യ, നൃത്ത ഭാഷ്യം നല്കിയവതരിപ്പിച്ചത് നവ്യാനുഭവമായി.

No comments:

Post a Comment