Measles

മീസില്‍സ് റൂബെല്ല പ്രധിരോധ യജ്ഞം
ഒക്ടോബര്‍ 3 >>  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍  സംസ്ഥാന വ്യാപമായി നടപ്പാക്കുന്ന മീസല്‍സ് റൂബെല്ല പ്രതിരോധ യജ്ഞത്തിന് സ്കൂളില്‍ തുടക്കമായി. മയ്യില്‍ സി.എച്ച്.സി യുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂളില്‍ വെച്ച് ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വസന്തകുമാരി നിര്‍വ്വഹിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ അധ്യക്ഷം വഹിച്ചു. പദ്ധതിയെ കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീമതി കാര്‍ത്യായനി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഉഷ, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ , എല്‍.എച്ച്.എസ് ഇന്‍ ചാര്‍ജ് ശ്രീമതി സിന്ധു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എച്ച.എസ് ശ്രീ ജോണ്‍സണ്‍ ജോസഫ് സ്വാഗതവും പി.ആര്‍.ഒ ശ്രീ ഉമേഷ് നന്ദിയും പറഞ്ഞു.

No comments:

Post a Comment