HSS Complex


ഹയര്‍സെക്കന്ററി കോംപ്ലക്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഒക്ടോബര്‍ 7 >> മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ ബഹു,കേരളാമുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. അതോടൊപ്പം എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റേറിയവും കെട്ടിടവും ബഹു.എം.പി.ശ്രീമതി.പി,കെ.ശ്രീമതി ടീച്ചര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് നബാര്‍ഡ് സഹായത്തോടെ നാലുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ് പന്ത്രണ്ട് ക്ലാസ് മുറികളും മറ്റ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോംപ്ലക്സ്. ഓഡിറ്റോറിയം ബഹു.എം.എല്‍.എ അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഉദ്ഘാടന പരിപാടിയില്‍ ബഹു.തളിപ്പറമ്പ് നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.ജയിംസ് മാത്യു അധ്യക്ഷം വഹിച്ചു . ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.പി.ജയപാലന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ടി.വസന്തകുമാരി, മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.നാണു, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.പി,നാസര്‍, മയ്യില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി കെ.ഉഷ, നബാര്‍ഡ് എ.ജി.എം ശ്രീ.എസ്.എസ്.നാഗേഷ്, ഹയര്‍ സെക്കന്ററി ജോ.രജിസ്ട്രാര്‍ ഡോ.പി.പി.പ്രകാശന്‍, പി.ഡബ്ല്യു.ഡി,എക്സി.എഞ്ചിനീയര്‍ ശ്രീമതി.എം.വി.വിജയലക്ഷ്മി, കണ്ണൂര്‍ ഡി.ഡി.ഇ ശ്രീ.സി.പി.പത്മരാജ്, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.കെ.സി.ഹരികൃഷ്ണന്‍, ശ്രീ.ടി.കെ.ഗോവിന്‍ന്ദന്‍മാസ്റ്റര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.എ.സരള, ശ്രീ.കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, ശ്രീ. കെ.വി.ബാലകൃഷ്ണന്‍, ശ്രീ.കെ.സി.സോമന്‍ നമ്പ്യാര്‍, ശ്രീ.ടി.വി.അസൈനാര്‍ മാസ്റ്റര്‍, ശ്രീ.ഹമീദ് ഇരിണാവ്, ശ്രീ.ബേബി സുനാഗര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്വാഗതസംഘം ജനറനല്‍ കണ്‍വീനര്‍ ശ്രീ.പി.പവിത്രന്‍ നന്ദി പറഞ്ഞു,





No comments:

Post a Comment