Kala Prathibha

കലാ പ്രതിഭകളെ അനുമോദിച്ചു
ഫെബ്രവരി 17 >>  സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് മികച്ച സ്ഥാനം കരസ്ഥമാക്കിയ സ്കൂളിലെ കലാപ്രതിഭകളെ പി.ടി.എ അനുമോദിച്ചു. തൃശൂരില്‍ വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കലോത്സവത്തില്‍ ലളിത ഗാനത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ എട്ടാം തരം വിദ്യാര്‍ത്ഥി ആനന്ദ് രാജീവനെയും, ഉപന്യാസ രചനയില്‍ ബി ഗ്രേഡ് കരസ്ഥമാക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി സൗമ്യ.കെ യെയുമാണ് സ്കൂള്‍ പി.ടി.എ ഹാളില്‍ വെച്ച് അനുമോദിച്ചത്. ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.വസന്തകുമാരി വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, പി.ടി.എ വൈസ്.പ്രസിഡണ്ട് ശ്രീ.വി.വി.ദേവദാസന്‍, മദര്‍.പി.ടി.എ പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലോത്സവത്തില്‍ അവതരിപ്പിച്ച ലളിതഗാനം മാസ്റ്റര്‍ ആനന്ദ് രാജീവന്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ നന്ദി പറഞ്ഞു.





No comments:

Post a Comment