Punarjani Club

കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു
ജൂലൈ 10 >> പുനര്‍ജനി സൗഹൃദ ക്ലബ്ബ് സംഭാവന ചെയ്ത വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലുള്ള ശുദ്ധജല കുടിവെള്ള സംഭരണി മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസി‍ണ്ട് ശ്രീ. പി.ബാലന്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ 1992-93 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സൗഹൃദ പുനര്‍ജനി ക്ലബ്ബ്. പൂര്‍ണ്ണമായും ശുദ്ധീകരണ സൗകര്യത്തോടു കൂടിയ സംഭരണിയാണ് ഈ കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നല്കിയത്. സ്കൂളില്‍ വെച്ച് നടന്ന ലളിതമായ ഉദ്ഘാടന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ആര്‍.ഉഷാനന്ദിനി അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ,ടി.കെ.ഹരീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.സി.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. പുനര്‍ജനി സൗഹൃദ സൗഹൃദക്ലബ്ബിന്റെ സജീവ പ്രവര്റത്തകരും സന്നിഹിതരായിരുന്നു. 



No comments:

Post a Comment