Cpta meeting

ക്ലാസ് പി.ടി.എ കള്‍ വിളിച്ചു ചേര്‍ത്തു
ജനുവരി 12 >> അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ പുരോഗതി വിലയിരുത്തുന്നതിന് ക്ലാസ് പി.ടി.കള്‍ ജനുവരി 10,11,12 തീയ്യതികളിലായി വിളിച്ചു ചേര്‍ത്തു. രക്ഷിതാക്കളുടെ പൊതു മീറ്റിംഗുകളില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. അതതു ക്ലാസുകളില്‍ വെച്ചു നടന്ന യോഗങ്ങളില്‍ ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും സംസാരിച്ചു. കുട്ടികളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ക്കൊപ്പം സമഗ്ര വീദ്യാഭ്യാസ പദ്ധതിയടെ ഭാഗമായി ദ്രുതഗതിയില്‍ വിദ്യാലയത്തെ നവീകരിക്കുന്നതിനുള്ള സാമ്പത്തീക സമാഹരണത്തിനുള്ള പദ്ധതികളും യോഗങ്ങളില്‍ ആസൂത്രണം ചെയ്തു.

No comments:

Post a Comment