Diabetes day

പ്രമേഹ നടത്തം സംഘടിപ്പിച്ചു
നവംബര്‍ 14 >> ആഗോള പ്രമേഹ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നടത്തിന്റെ നേട്ടത്തെ കുറിച്ച് ജനങ്ങളില്‍ അവബോധ് ഉണ്ടാക്കുന്നതിനായിരുന്നു നടത്തം സംഘടിപ്പിച്ചത്. മയ്യില്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ബാബുമോന്‍.പി നടത്തം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.ദിലീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.വിനീഷ് കുമാര്‍.പി.ആര്‍ അധ്യാപകരായ ശ്രീ.ഉണ്ണികൃഷ്ണന്‍.പി, രാമചന്ദ്രന്‍.കെ.കെ എന്നിവര്‍ നടത്തത്തിന് നേതൃത്വം നല്കി. സ്കൂളില്‍ നിന്ന് പുറപ്പെട്ട പ്രമേഹ നടത്തം മയ്യില്‍ ടൗണ്‍ കറങ്ങി സ്കൂളില്‍ തന്നെ തിരിച്ചെത്തി.

No comments:

Post a Comment