Environment Day 2017

പരിസ്ഥിതി ദിനം ആചരിച്ചു
ജൂണ്‍ 5 >>2017 വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം  എന്‍.എസ്.എസ് യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളില്‍ ആചരിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ബാലന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പരിസ്ഥിതി ക്ലാസും നടന്നു. ചെയര്‍മാന്‍ ഫോര്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ വൈറ്റ്‌ലാന്റ് ശ്രീ.അഡ്വ.എം.കെ.ബാലകൃഷ്ണന്‍ ക്ലാസെടുത്തു. ദേശീയ പരിസ്ഥിതി പരിഷത്ത് കണ്ണൂര്‍ പ്രവര്‍ത്തകന്‍ ശ്രീ.ജയിംസ് സര്‍ക്കാര്‍ അധ്യക്ഷം വഹിച്ചു. ശ്രീ. പി.ബാലന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വകയായി ലഭിച്ച വൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് തയ്യാറാക്കിയ പരിസ്ഥിതി പഠനയാത്രയുടെ സി.ഡി.പ്രകാശനവും പ്രദര്‍ശനവും  നടന്നു. പ്രകാശന കര്‍മ്മം ഹെഡ്മാസ്റ്റര്‍ ശ്രീ. ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.മുരളീധരന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. പരിസ്ഥിതി ദിന പരിപാടികള്‍ക്ക് എന്‍എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.പി.ആര്‍.വിനീഷ് കുമാര്‍, പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള അധ്യാപകരായ ശ്രീ.പി.രഘൂത്തമന്‍, ശ്രീ.കെ.പി.വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

   

No comments:

Post a Comment