Karate training

കരാട്ടെ പരിശീലനം ആരംഭിച്ചു
ജനുവരി 25 >> എസ്.എസ്.എ , ആര്‍.എം.എസ് എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു. സ്കൂള്‍ പി.ടി.എ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി,സി.വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു. മയ്യില്‍ ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.എം.പി.മുഹമ്മദ് അധ്യക്ഷം വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.എം.സി.ഷീല അധ്യാപകരായ ശ്രീ.കെ.സി.സുനില്‍, ശ്രീ.കെ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിശീലകനായ ഫിഫ്‌ത് ഡിഗ്രീ ബ്ലാക്ക് ബെല്‍ട്ട്, ജപ്പാന്‍ ശ്രീ.സി.പി.രാജീവനും സംസാരിച്ചു. അമ്പതോളം കുട്ടികള്‍ക്കാണ് പരിശീലനം നല്കുന്നത്.






No comments:

Post a Comment