Muthoot Award

മുത്തൂറ്റ് അവാര്‍ഡ് ഹരികൃഷ്ണന്
ഡിസംബര്‍ 11 >> മുത്തൂറ്റ് ഫിനാന്‍സിയേഴ്സ്, പത്താം ക്ലാസില്‍ മികച്ച വിജയം കൊയ്യുന്ന വിദ്യാര്‍ത്ഥിക്ക് നല്കുന്ന  സംസ്ഥാന അവാര്‍ഡിന് സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍.എം നെ തെരെഞ്ഞെടുത്തു. മികച്ച നേട്ടം കൊയ്ത വിദ്യാര്‍ത്ഥിയെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. മുത്തൂറ്റ് വകയുള്ള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മുത്തൂറ്റ് തളിപ്പറമ്പ് ശാഖാ മാനേജര്‍ ശ്രീ. മധുഗോവിന്ദന്‍ സമ്മാനിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹരികൃഷ്ണന്‍.എം മറുപടി പ്രസംഗം നടത്തി. 



No comments:

Post a Comment