Championship

ഉപജില്ലാ കലോത്സവം - ഓവറോള്‍ ചാംപ്യന്‍ഷിപ്പ്
നവംബര്‍ 20 >> നവംബര്‍ 15 മുതല്‍ 18 വരെ കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററിയില്‍ വെച്ച് നടന്ന  തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തില്‍ സ്കൂളിന് ഓവറോള്‍ ചാംപ്യന്‍ ഷിപ്പ്. ഉപജില്ലയിലെ മറ്റെല്ലാ സ്കൂളുകളെയും പിന്നിലാക്കിയാണ് ഹൈ സ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൊയ്തത്. വിവിധ ഇനങ്ങളില്‍  വിജയികളായ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മയ്യില്‍ ടൗണില്‍ ട്രോഫികളുമായി ആഹ്ലാദ പ്രകടനം നടത്തി. 


No comments:

Post a Comment