Gandhi Jayanthi

ഗാന്ധി ജയന്തി ആചരിച്ചു
ഒക്ടോബര്‍ 2 >> രാഷ്ട്ര പിതാവ് മഹാത്മജിയുടെ നൂറ്റി നാല്പത്തി എട്ടാം ജന്മ ദിനം സ്കൂളില്‍ വിവിധ പരിപാടികള്‍ നടത്തി ആചരിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് ഒന്പതരക്ക് അസംബ്ലി വിളിച്ചു ചേര്‍ത്ത് ഗാന്ധിജിയെ അനുസ്മരിച്ചു. ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ഗാന്ധിജയന്തി ദിന സന്ദേശം അസംബ്ലിയില്‍ വായിച്ചു. ഹയര്‍ സെക്കന്ററി വിഭാഗം ചരിത്ര വിഭാഗം സീനിയര്‍  അധ്യാപകനായ ശ്രീ.പി.ദിലീപ് കുമാര്‍ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ ടി.കെ.ഹരീന്ദ്രന്‍ എന്നിവരും ഗാന്ധിജയന്തി സന്ദേശങ്ങള്‍ നല്കി. അസംബ്ലിക്ക് ശേഷം എന്‍സി.സി.സി , ജെ.ആര്‍.സി, എന്‍.എസ്.എസ് കേഡറ്‌റു‌കള്‍  സ്കൂളും പരിസരവും ശുചീകരണവും നടത്തി.


No comments:

Post a Comment