Oppu maram

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ഒപ്പുമരം തീര്‍ത്തു
നവംബര്‍ 1 >> കേരളപ്പിറവി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പുകള്‍ മലയാളത്തിലാക്കി. മലയാളത്തില്‍ ഒപ്പിട്ട കടലാസുകള്‍ സ്കൂള്‍ അങ്കണത്തിലെ മാവില്‍ തൂക്കിയിട്ട് ഒപ്പുമരം ഉണ്ടാക്കി.
സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിലാണ് ഒപ്ുമരം പരിപാടി നടത്തിയത്. കയ്യൊപ്പുകള്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. മാതൃഭാഷയില്‍ ഒപ്പിടാമെന്ന് മഹാഭൂരിപക്ഷത്തിനും അറിയില്ല. വിദ്യാര്‍ത്ഥികളില്‍ മാതൃഭാഷാവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിട്ടത്. കണ്ണൂര്‍ ട്രെയിനിംഗ് സ്കൂള്‍ അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ. രാധാകൃഷ്ണന്‍ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശ്രീ. രാധാകൃഷ്ണന്‍ മാണിക്കോത്തിന്റെ സാംസ്കാരിക പ്രഭാഷണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എന്റെ മലയാളം എന്ന സംഗീത പരിപാടിയും നടന്നു. പ്രിന്‍സിപ്പാള്‍ ശ്രമതി.ആര്‍.ഉഷാനന്ദിനി അധ്യക്ഷം വഹീച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. 


No comments:

Post a Comment