Utpananna Sekharanam

സംസ്ഥാന കലോത്സവം - മാതൃകാ പ്രവര്‍ത്തനം
ജനുവരി 12 >> സംസ്ഥാന സ്കൂള്‍ കലോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഉത്പന്ന ശേഖരണം നമ്മുടെ സ്കൂള്‍ മാതൃകാ പ്രവര്‍ത്തനമാക്കി മാറ്റി. സ്കൂളിലെ മൂവായിരത്തിനടുത്തുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച അയ്യായിരത്തോളം തേങ്ങകള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയാണ് ഈ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചത്. സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍, പ്രിന്‍സിപ്പാള്‍ ശ്രീ.അനൂപ് കുമാര്‍.എം.കെ, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍,  ശേഖരണ ചുമതലയുള്ള അധ്യാപകരായ ശ്രീ.പി.പി.രഘൂത്തമന്‍, ശ്രീ.കെ.സി.സുനില്‍ എന്നിവരില്‍ ന്നും കണ്ണൂര്‍ ഡി.ഡി ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ.സി.പി.പത്മരാജന്‍, തളിപ്പറമ്പ് ഡി.ഇ.ഒ ശ്രീ.ബാലചന്ദ്രന്‍ മഠത്തില്‍, സംസ്ഥാന കലോത്സവ ഭക്ഷണക്കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.കെ.പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

No comments:

Post a Comment