English news

 ഇംഗ്ലീഷ് വാര്‍ത്ത തയ്യാറാക്കല്‍
ആഗസ്ത്  1 >>യു.പി വിഭാഗം മുഴുവന്‍ ക്ലാസുകളിലും ഇംഗ്ലീഷ് ദിനപ്പത്രം വരുത്തുകയും അതുപയോഗിച്ച് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വാര്‍ത്താക്കുറിപ്പുകള്‍ തയ്യാറാക്കുകയും ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പരിപാടിക്ക് തുടക്കമായി. എല്ലാ ദിവസവും കുട്ടികള്‍ ഇത്തരം കുറിപ്പുകള്‍ തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. ഇതു വഴി കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വലിയ തോതില്‍ വികസിക്കുന്നതിന് സാധിക്കുമെന്ന് യു.പി.വിഭാഗം ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍ ശ്രീ.പ്രദീപന്‍.പി.പി പറഞ്ഞു. മിതമായ നിരക്കിലാണ് ക്ലാസുകളിലും കുട്ടികളിലും ഇംഗ്ലീഷ് പത്രം എത്തുന്നത്. കുട്ടികള്‍ ഏറെ താല്‍പര്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തെ സ്വീകരിച്ചത്.

No comments:

Post a Comment