JRC Madhu nidhi

കൂട്ടുകാരന്റെ ചികത്സക്ക് സഹപാഠികളുടെ 'മധുനിധി'
മാര്‍ച്ച്  30 >>തീപ്പൊള്ളലോറ്റ് ചികിത്സയില്‍ കഴിയുന്ന കൂട്ടുകാരനെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ' മധുനിധി '. സ്കൂളില്‍ ഒന്പതാം തരത്തില്‍ പഠിക്കുന്ന കൊളച്ചേരി കുമാരന്‍ പീടികക്ക് സമീപത്തെ മഠത്തില്‍ വീട്ടില്‍ പി.പുരുഷോത്തമന്റെ മകന്‍  ആകാശിനാണ് തെയ്യം കെട്ട് അനുകരിച്ച് കളിക്കുന്നതിനിടെ മാരകമായി പൊള്ളലേറ്റത്. കഴിഞ്ഞ ഒരുമാസമായി വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും മംഗളൂരില്‍ വിദഗ്ധ ചികിത്സക്ക് വേണ്ടി പണം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു. സ്കൂള്‍ ജെ.ആര്‍.സി ക്ലബ്ബംഗങ്ങള്‍ മധുനിധി എന്ന പേരില്‍ സ്വരൂപിക്കുന്ന തുകയും സ്കൂള്‍ ആശ്വാസ് ക്ലബ്ബ് സ്വരൂപിക്കുന്ന തുകയും ചേര്‍ത്ത് ആകാശിനെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുക പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, ജെ.ആര്‍.സി.കോര്‍ഡിനേറ്ററ്റര്‍ ഡോ.ബി.ഉണ്ണി, ആശ്വാസ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.കെ.സി.സുനില്‍, ജെ.ആര്‍.സി കേഡറ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് ആകാശിന്റെ പിതാവ് ശ്രീ.പി.പുരുഷോത്തമനെ ഏല്പിച്ചു. 


 

No comments:

Post a Comment