Amma ariyan

അമ്മ അറിയാന്‍ - ബോധവല്‍ക്കരണ ക്ലാസ്
ജനുവരി 11 >> സ്കൂള്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി പ്രത്യേകം പ്രത്യേകം കൗമാര വിഷയവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാറിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ നിര്‍വ്വഹിച്ചു. സൗഹൃദ ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി റീജ.വി സ്വാഗതം പറഞ്ഞു. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.എം.ശ്രീജിനി, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ.പി.പി.ദിലീപ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ ഹൃദയാരാം കൗണ്‍സിലിംഗ് കേന്ദത്തിന്റെ പ്രോഗ്രാം ഓഫീസറായ ശ്രീ. പ്രദിപ് മാലോത്ത് ക്ലാസുകള്‍ കൈകാര്യം ചെയ്തു.

No comments:

Post a Comment