Adarsh Fund


ആദര്‍ശ് ചികിത്സാ നിധിയിലേക്ക് സംഭാവന നല്കി
ഒക്ടോബര്‍ 9 >>  സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആദര്‍ശിന്റെ ചികിത്സക്കായി സ്കൂള്‍ ആശ്വാസ് ക്ലബ്ബ് സമാഹരിച്ച തുക ചികിത്സാ കമ്മറ്റിക്ക് കൈമാറി. സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ചികിത്സാ കമ്മറ്റി കണ്‍വീനര്‍ ശ്രീ. എം.രാഘവന് പ്രൈമറി വിഭാദഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പദ്മനാഭന്‍ ഇരുപതിനായിരം രൂപയുടെ ചെക്ക് കൈമാറി. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ആശ്വാസ് ക്ലബ്ബിന്  ശ്രീ.എം.രാഘവന്‍ നന്ദി അറിയിച്ചു.

No comments:

Post a Comment