Old students '67

സ്കൂള്‍ വികസന നിധിയിലേക്ക് 67 ബാച്ചിന്റെ സംഭാവന
ഒക്ടോബര്‍ 9 >>  1967 എസ്.എസ്.എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സ്കൂള്‍ വികസന നിധിയിലേക്ക് തുക സംഭാവന നല്കി. സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് 67 ബാച്ചിന്റെ പ്രതിനിധികളായി എത്തിയ സര്‍വ്വ ശ്രീ വി.പ്രഭാകരന്‍, കെ.ശ്രീധരന്‍, കെ.നാരായണന്‍, എം.കെ.പുരുഷോത്തമന്‍, കെ‍ഒ.ഭാസ്കരന്‍, ചന്ദ്രന്‍ കോറോത്ത് എന്നിവര്‍ ചേര്‍ന്ന് തങ്ങള്‍ ശേഖരിച്ച തുക  പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി. 

No comments:

Post a Comment