Science fair

ശാസ്ത്രമേള - സംഘാടകസമിതിയായി
ഒക്ടോബര്‍ 5>>ഒക്ടോബര്‍ 27, 28 തീയ്യതികളിലായി മയ്യില്‍ ഐ.എം.എന്‍.എസ് ജി.എച്ച് എസില്‍ വെച്ച് നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയമേള വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ഉപജില്ലയിലെ ഹെഡ്മാസ്റ്റര്‍മാര്‍, വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാര്‍ ക്ഷണിക്കപ്പെട്ട വ്യക്തികള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനി സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.വി.വി.ദേവദാസന്‍ അധ്യക്ഷം വഹിച്ചു. എ.ഇ.ഒ ശ്രീമതി.ലീല മേളയുടെ വിശദാംശങ്ങള്‍  അവതരിപ്പിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, ബി.പി.ഒ ശ്രീ.പി.ഗോവിന്ദന്‍, എച്ച.എം.ഫോറം സെക്രട്ടറി ശ്രീ.ഇ.കെ.വിനോദന്‍, എച്ച്.എം.ഫോറം വൈസ് പ്രസിഡണ്ട് ശ്രീ.ബി.നാരായണന്‍, മുന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കുഞ്ഞികൃഷ്ണന്‍ , മുന്‍ അധ്യാപകരായ ഗോപാലന്‍ മാസ്റ്റര്‍ ,ശ്രീധരന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്തംഗം ശ്രീ.എം.പി.ശ്രീധരന്‍, സ്കൂള്‍ മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീജിനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്കൂള്‍ അധ്യാപകരായ ശ്രീ.കെ.സി പത്മനാഭന്‍ ബഡ്ജറ്റും, ശ്രീ.സി.സി.വിനോദ് കുമാര്‍ സംഘാടകസമിതി പാനലും അവതരിപ്പിച്ചു.സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീല നന്ദി പറഞ്ഞു.







No comments:

Post a Comment