Poultry farmimg

വിദ്യാര്‍ത്ഥികള്‍ക്ക് കോഴികളെ നല്കി
ഒക്ടോബര്‍ 4 >> സ്കൂള്‍ പൗള്ട്രി ക്ലബ്ബിന്റയും  മൃഗസംരക്ഷണ വകുപ്പിന്റെയും ഗൃഹാധിഷ്ഠിത കോഴിവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ അന്‍പത് കുട്ടികള്‍ക്ക് അഞ്ച് കോഴികളെ വീതമാണ് സൗജന്യമായി നല്കിയത്. സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം.സി.ഷീലയുടെ അധ്യക്ഷതയില്‍ നടന്ന വിതരണപരിപാടിയുടെ ഉദ്ഘാടനം മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. കണ്ടക്കൈ മൃഗാശുപത്രിയിലെ ഡോ.ആശിഷ്.എം.അഷറഫ്, മയ്യില്‍ പി.എച്ച്.സി യിലെ എച്ച.ഐ ശ്രീ.ഹരിജയന്തന്‍ നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാല് പിടയും ഒരു പൂവനും നല്കിയതിനു പുറമെ അ‍ഞ്ച് കിലോ തീറ്റയും മരുന്നുകളും കുട്ടികള്‍ക്ക് നല്കി. ഗ്രാമശ്രീ അത്യല്‍പാദന കേന്ദ്രമാണ് കോഴി വിതരണം ചെയ്തത്.  സ്കൂള്‍ പൗള്‍ട്രി ക്ലബ്ബ് കണ്‍വീനര്‍ എം.കെ.ഹരിദാസ് നന്ദി പറഞ്ഞു.  aaaa

No comments:

Post a Comment