Vijayotsavm

വിജയോത്സവം സംഘടിപ്പിച്ചു
ജൂലൈ 29 >> ്കൂളില്‍ നിന്നും മികച്ച വിജയം നേയിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന തിനായി വിജയോത്സവം സംഘടിപ്പിച്ചു. ബഹു.എം.പി ശ്രീമതി പി.കെ.ശ്രീമതി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ അധ്യക്ഷം വഹിച്ചു. എസ്.എല്‍.സി.ക്ക് ഫുള്‍ എ പ്ലസ് വാങ്ങിയ അറുപത്തി അഞ്ച് കുട്ടികള്‍, ഒന്പത് എ പ്ലസ് വാങ്ങിയ അന്‍പത്തി ഒന്‍പത് കുട്ടികള്‍, പ്ലസ് ടു വിന് ഫുള്‍ എ പ്ലസ് വാങ്ങിയ പതിനെട്ട്  കൂട്ടികള്‍, യു.എസ്.എസ് നേടിയ മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് അനുമോദനം ലഭിച്ചത്.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.നാണു, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.സി.പി.നാസര്‍, മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി കെ.ഉഷ, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ശ്രീ.ബിജു കണ്ടക്കൈ, മുല്ലക്കൊടി സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീ.കെ.ചന്ദ്രന്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വ്യക്തികളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്മെന്റുകളും പരിപാടിയില്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു. 





       

No comments:

Post a Comment